കൊച്ചി: സാമ്പത്തിക വർഷത്തിലെ (2026 - 27) ആദ്യ പാദത്തിൽ 377.63 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 17.29 ശതമാനമാണ് വർധനവ്. ......
ചെറിയനാട്: കർക്കടകമാസത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനുമുള്ള ആയുർവേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ചെറിയനാട് ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ
അബ്ദുൾ ജബ്ബാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരി മധു ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീദ് മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസി സുദർശൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്മിത റജി, എച്ച്.എം.സി അംഗം ജോൺ ജോർജ്ജ്,യോഗാചാര്യൻ ഉമേഷ് ഉണ്ണികൃഷ്ണൻ
എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഡോ. നൈസി ഖാൻ കർക്കടകമാസ ആരോഗ്യ പരിപാലനത്തെക്കുറിച്ച് ക്ലാസ് നയിച്ചു. ......
മേടം: കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. മാനസിക സമ്മർദ്ദം, അഭിപ്രായവ്യത്യാസം, ആഗ്രഹഭംഗം എന്നിവ അനുഭവപ്പെടാം.......
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും കാണാൻ കഴിയാത്തത്രയും വലിയൊരു സാംസ്കാരിക മുന്നേറ്റമായിരുന്നു കേരളത്തിലെ വായനശാലാ വിപ്ലവമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക. ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച വായന മാസാചരണം സമാപന സമ്മേളനം ഉദ്ഘാടനവും പുസ്തകാസ്വാദന മത്സര സമ്മാന വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ.
പുസ്തകങ്ങൾക്ക് പകരമായി മൊബൈൽ സ്ക്രീനുകൾ മാറുമ്പോൾ, നമ്മുടെ അഭിമാനമായിരുന്ന വായനശാലാ പ്രസ്ഥാനങ്ങൾ പതുക്കെ വിസ്മൃതിയിലാവുകയാണ്.നമ്മുടെ വായനാശീലം ശക്തമായി തിരിച്ചുപിടിക്കേണ്ടത് ഇന്നത്തെ തലമുറയ്ക്ക് അത്യന്താപേക്ഷിതമാണ്. ......
ആലുവ മിനി സിവിൽ സ്റ്റേഷനിലെ പുതിയ ലിഫ്റ്റ് ഉദ്ഘാടനം ചെയ്തു.ആലുവയ്ക്ക് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് അനുവദിക്കുമെന്ന് റവന്യൂ മന്ത്രി എ പി അനിൽ കുമാർ പറഞ്ഞു. ആലുവ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ആലുവ മിനി സിവിൽ സ്റ്റേഷനിലെ പുതിയ ലിഫ്റ്റിന്റെ ഉദ് ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 26.5 ലക്ഷം രൂപ ചെലവഴിച്ചാണ് ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യമായിരുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയലിഫ്റ്റിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. ......
മുംബൈ: രാജ്യത്തിൻ്റെ പരമ്പരാഗത ഉൽപ്പന്നങ്ങൾക്കും ഗ്രാമീണ സംരംഭകർക്കും കൂടുതൽ വിപണിസാധ്യത ഒരുക്കുന്നതിന്റെ ഭാഗമായി 28 പുതിയ ഉൽപ്പന്ന ങ്ങൾക്ക് കൂടി ഭൗമശാസ്ത്ര സൂചിക (ജിഐ) രജിസ്ട്രേഷൻ ലഭ്യമാക്കാൻ നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവല പ്മെൻറ്(നബാർഡ്) പിന്തുണ നൽകി.
ഇതോടെ നബാർഡിൻ്റെ സഹായത്തോടെ ജിഐ അംഗീകാരം നേടിയ ഉൽപ്പന്ന ങ്ങളുടെ എണ്ണം 176 ആയി. കൈത്തറി, കരകൗശല ഉൽപ്പന്നങ്ങൾ, മുളശിൽപം, ലോഹശിൽപം, സംഗീതോപകരണങ്ങൾ തുടങ്ങിയവയാണ് പുതുതായി പട്ടികയിൽ ഇടംനേടിയത്. ......
കൊച്ചി: കേരളത്തിന്റെ കടൽ കായലോര മേഖലകളിൽ ഉത്തരവാദിത്ത ഇക്കോടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേറിട്ട നീക്കവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് കരുത്ത് പകരുന്നതിനൊപ്പം സമുദ്രസംരക്ഷണ ബോധവൽകരണം കൂടി ഉന്നമിട്ടുള്ളതാണ് പുതിയ പദ്ധതി. ......
കൊച്ചി : കാഥികനും ചലച്ചിത്ര, നാടക പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനും കമ്മ്യൂണിസ്റ്റുകാരനുമായിരുന്ന കെടാമംഗലം സദാനന്ദന്റെ ജന്മശദാബ്ദിയുടെ ഭാഗമായി യുവകലാസാഹിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ആഗസ്റ്റ് 9 മുതൽ 13 വരെ കെടാമംഗലം സാംസ്കാരികോത്സവo സംഘടിപ്പിക്കും. കഥാപ്രസംഗങ്ങൾ ,കൂടാതെ കഥാപ്രസംഗം, സിനിമ, നാടകം എന്നീ മേഖലകളെ അധികരിച്ചുള്ള സെമിനാറുകളും പ്രഭാഷണങ്ങളും ആദരവുകളും ഉൾപ്പെടെ വിവിധ പരിപാടികൾ നടക്കും. ......